Read the latest news from Kerala in English
ഓൺലൈൻ ഡെസ്ക്
Published: October 18 , 2023 11:39 AM IST Updated: October 18, 2023 01:09 PM IST
1 minute Read
Link Copied
ന്യൂഡൽഹി∙ അദാനിക്കെതിരെ രൂക്ഷമായ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കൽക്കരി വില കൃത്രിമമായി കാണിച്ച് അദാനി കോടികൾ തട്ടിയെടുത്തെന്ന് രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഇന്ത്യക്കാരുടെ പോക്കറ്റിൽ നിന്ന് 32000 കോടി രൂപ അദാനി കൊള്ളയടിച്ചു. ഇന്തോനേഷ്യയിൽ നിന്നുള്ള കൽക്കരി ഇന്ത്യയിൽ ഇരട്ടിവിലയ്ക്കു വിൽക്കുന്നു. കരിഞ്ചന്തയ്ക്ക് സർക്കാർ കൂട്ടുനിൽക്കുന്നതായും രാഹുൽ ഗാന്ധി ആരോപിച്ചു.
‘‘വൈദ്യുതി ചാർജ് വർധനയായി ഈ അധിക നികുതി ഭാരം ജനങ്ങളിലെത്തുന്നു. പ്രധാനമന്ത്രി പതിവ് പോലെ അദാനിയെ സംരക്ഷിക്കുകയാണ്. സർക്കാർ അദാനിക്ക് ബ്ലാങ്ക് ചെക്ക് നൽകിയിരിക്കുകയാണ്. അദാനിക്കെതിരെ ഒരന്വേഷണവും നടത്തുന്നില്ല.’’– രാഹുൽ പറഞ്ഞു
അദാനിക്കെതിരെ മോദി എന്തുകൊണ്ട് അന്വേഷണം നടത്തുന്നില്ല. ഇതിന് കാരണം എന്താണെന്നും ഇതിന് പിന്നിലെ ശക്തി ഏതാണെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. ഇന്ത്യൻ മാധ്യമങ്ങൾ അദാനിക്കെതിരെ വാർത്ത നൽകുന്നില്ലെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
Register free to read all stories
© Copyright 2023 Manoramaonline. All rights reserved.